
മമ്മൂട്ടി , വിനായകൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ നവംബർ 27ന് തിയേറ്ററിൽ. മീര ജാസ്മിൻ, രജിഷ വിജയൻ, ഗായത്രി അരുൺ, മേഘ തോമസ് ഉൾപ്പെടെ 21 നായികമാരുണ്ട്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ഛായാഗ്രഹണം ഫൈസൽ അലി .
അതിഭീകര കാമുകൻ
ലുക്മാൻ , ദൃശ്യ രഘുനാഥ് എന്നിവർ നായകനും നായികയുമായി സിസി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്യുന്ന അതിഭീകര കാമുകൻ നവംബർ 14ന് തിയേറ്ററിൽ. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ര ചന സുജയ് മോഹൻരാജ് , പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്സെറ്റ്ട്ര എന്റർടെയ്ൻമെന്റ് എന്നീ ബാനറിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ് എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |