
മഴ, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് സംയുക്ത വർമ. നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സംയുക്ത വർമ ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. തട്ടിപ്പിനെതിരെ ഒരു വീഡിയോയുമായെത്തിയിരിക്കുകയാണ് നടി ഇപ്പോൾ.ഫേസ്‌ബുക്കിൽ ബിജുമേനോന്റെ അക്കൗണ്ടിലും ഇൻസ്റ്റഗ്രാമിൽ സ്വന്തം അക്കൗണ്ടിലൂമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'നമസ്‌കാരം, ഞാൻ സംയുക്ത വർമ. ഒരു പ്രധാനപ്പെട്ട വിവരം പറയാനാണ് ഞാൻ ഈ വീഡിയോയെടുക്കുന്നത്. സംയുക്ത വർമ എന്ന പേരിൽ ബ്ലൂ ടിക്കോടുകൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഹാൻഡിൽ ചെയ്യുന്നത്. അല്ലാതെയുള്ള ഒരു സോഷ്യൽ മീഡിയ പേജിലും ഞാൻ ആക്ടീവല്ല. സംയുക്ത വർമ എന്ന പേരിൽ ഫേസ്ബുക്കിൽ ആരംഭിച്ചിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അനുവാദത്തോടുകൂടിയോ സമ്മതത്തോടുകൂടിയോ അറിവോടുകൂടിയോ തുടങ്ങിയതല്ല. ഒരുപാടുപേർ ഞാനാണെന്ന് തെറ്റിദ്ധരിച്ച് അതിൽ പേഴ്‌സണൽ മെസേജ് അയക്കുന്നുണ്ട്. ഫോളോ ചെയ്യുന്നുണ്ട്. ഇന്നത്തെ കാലഘട്ടം ഒരുപാട് തട്ടിപ്പുകൾ ഉള്ളതാണ്. ശ്രദ്ധിച്ചിരിക്കണം. താങ്ക്യൂ.'- സംയുക്ത വർമ പറഞ്ഞു.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. 'കുറച്ചു മയത്തിൽ പറഞ്ഞാൻ പോരെ.. ഞങ്ങൾ ആകെ തെറ്റിദ്ധരിച്ചു', 'കടുപ്പം കുറച്ച് ഒരു ചായ അത്ര മതിയായിരുന്നു. പേടിച്ചുപോയി', 'Fake account  Personal msg വരുന്ന കാര്യം എങ്ങനെ അറിയുന്നു', -എന്നിങ്ങനെ പോകുന്നു കമന്റുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |