ആലപ്പുഴ: കേരള ചിത്രകലാ പരിഷത്ത് ആലപ്പുഴ ജില്ലാ പ്രതിമാസ പെയിന്റിംഗ് ക്യാമ്പ് 'വർണ്ണതീരം ' ഏകദിനചിത്രകലാ ക്യാമ്പ് മരാരികുളം ബീച്ചിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കെ.സി.പി ജില്ലാ പ്രസിഡന്റ് ആർ. ബുവനചന്ദ്രൻ ആദ്ധ്യക്ഷത വഹിച്ചു. കെ.സി.പി ജില്ലാ സെക്രട്ടറി രാജീവ് കെ.സി. പോൾ, ആർ. പാർത്ഥസാരഥി വർമ്മ, കെ.കെ. കുമാരൻ, പാലയേറ്റിവ് കെയർ ചെയർമാൻ എസ്. രാധാകൃഷ്ണൻ, കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഡി. സന്തോഷ്കുമാർ, ഹെബിൻ ദാസ്, ഷാജമോൻ, ക്യാമ്പ് കൺവീനർ സുമ നടേശൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |