
2027ൽ റിലീസ്
ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ നായകൻ. ആര്യൻ ഖാൻ ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിനു ശേഷമാണ് പിതാവ് കൂടിയായ ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രം ഒരുങ്ങുക. 2027ൽ റിലീസ് ചെയ്യാനാണ് തീരുമാനം. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന മുഴുനീള എന്റർടെയ്നറിനുശേഷം രണ്ടാമത്തെ സംരംഭത്തിൽ ആര്യൻഖാന്റെ നായകൻ ഷാരൂഖ് ഖാൻ ആണ്.
ആദ്യ സിനിമയുടെ രചന പൂർത്തിയാക്കി ആര്യൻ, ഷാരൂഖ് ഖാൻ ചിത്രത്തിന്റെ തിരക്കഥ മുഴുവിപ്പിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ. ദി ബാഡ്സ് ഒഫ് ബോളിവുഡ് എന്ന വെബ് സീരിസിലൂടെ സംവിധാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് ആര്യൻ ഖാൻ. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ്ഖാനും മകൻ ആര്യൻ ഖാനും ഒരുമിക്കുന്ന ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് ആണ് ഷാരൂഖ് ഖാന്റെ പുതിയ പ്രോജക്ട്. മകൾ സുഹാന ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, റാണി മുഖർജി, അനിൽ കപൂർ എന്നിവരാണ് മറ്റു താരങ്ങൾ.അഭിഷേക് ബച്ചൻ പ്രതിനായകനായി എത്തുന്നു. കിംഗിനുശേഷം ആര്യൻ ഖാന്റെ ചിത്രത്തിലായിരിക്കും ഷാരൂഖ് ഖാൻ അഭിനയിക്കുക എന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |