
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആർട്ട് ഗ്യാലറിയിൽ ആർക്കേവ് ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം സമാപിച്ചു. ചിത്രകലാ അധ്യാപകൻ ശ്യാമ ശശി സമാപനപരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നാരായണൻ രേഖിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിനോദ് ശിൽപി, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ സുകുമാരൻ പൂച്ചക്കാട്, ജനൻ ജെസി, ബാലൻ സൗത്ത്, വരദ നാരായണൻ, രമേശൻ നീലേശ്വരം, ഉണ്ണികൃഷ്ണൻ അപർണ, സന്തോഷ് പള്ളിക്കര, ഗോപാലൻ മാങ്ങാട്, വിജയകുമാർ ചെറുവത്തൂർ, കേശവൻ പീലിക്കോട്, പ്രമോദ് ദർശന, സുകു പള്ളം ഗോപി രാമന്തളി ജിതേഷ് ദൃശ്യ, ഗിരീഷ് നീലേശ്വരം എന്നിവർ സംസാരിച്ചു.ഉണ്ണികൃഷ്ണൻ മടിക്കൈ, സോമശേഖരൻ വെള്ളിക്കോത്ത്, ഗോവർദ്ധൻ മയീച്ച, ദിയാലക്ഷ്മി, മോഹനൻ ആനിക്കാടി, രാധാകൃഷ്ണൻ പുല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ വാദ്യോപകരണസംഗീത സദസ് അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |