
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ കാണുന്നത്.പൊതുസമൂഹത്തിൽ,പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ,ആരോപണവിധേയർ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതം.ലൈംഗികാരോപണം നേരിടുന്ന വ്യക്തി,കുട്ടികൾ പങ്കെടുക്കുന്ന വേദിയിലെത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസിലാക്കുന്നു.
-വി.ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി
പിണറായി വിജയൻ
' വിസിറ്റിംഗ് "
മുഖ്യമന്ത്രി
ആഴ്ചതോറും ഗൾഫ് പര്യടനത്തിന് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിസിറ്റിംഗ് മുഖ്യമന്ത്രി.രാജ്യത്തിന്റെ വിദേശകാര്യമന്ത്രി പോലും ഇത്രയേറെ വിദേശ സന്ദർശനം നടത്താറില്ല. ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി കുടുംബസമേതം നടത്തുന്ന യാത്രകൾ കൊണ്ട് അദ്ദേഹത്തിനും കുടുംബത്തിനുമല്ലാതെ ഈ നാടിന് കാൽ കാശിന്റെ പ്രയോജനമില്ല.
-വി.മുരളീധരൻ
മുൻ കേന്ദ്രമന്ത്രി
ഭഗവാനെ തൊഴാത്തവർ
ദേവസ്വം ഭരണത്തിൽ
ഉണ്ടാകരുത്
ഭഗവാന്റെ മുന്നിൽ തൊഴാനോ വിശ്വാസപൂർവ്വം പൂജാവസ്തുക്കൾ കൈപ്പറ്റുവാനോ പോലുമുള്ള സാമാന്യമര്യാദ കാണിക്കാത്തവർ ഈ ദേവസ്വം ഭരണത്തിലുണ്ടാകരുത്. ശബരിമല ഭഗവത് വിഗ്രഹത്തിലും, ദ്വാരപാലകനിലും അവർ കണ്ടത് സ്വർണ്ണമാണ്. പക്ഷേ ഭക്തജനങ്ങൾ സ്വർണ്ണത്തിൽ കണ്ടത് ഭഗവാനെയാണ്. അതുകൊണ്ട് സ്വർണ്ണക്കൊള്ള ഭക്തമനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. നിലവിലുള്ള ദേവസ്വംനിയമമാണ് ഈ ദുഃസ്ഥിതിക്ക് കാരണം.
-കുമ്മനം രാജശേഖരൻ
ബി.ജെ.പി നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |