
കൊല്ലം: അവസാനത്തെ കച്ചിത്തുരുമ്പായാണ് ഞാൻ ശബ്ദസന്ദേശം അയയ്ക്കുന്നത്. അത്രത്തോളം വിഷമമുണ്ട്. എനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി മെഡി. ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരുമാണ്. ഉത്തരവാദികളെ വെറുതെ വിടരുത്. പൊതുജനങ്ങളോടുള്ള എന്റെ പ്രാർത്ഥനയും അപേക്ഷയുമാണിത്. കോടതിക്ക് മുന്നിലെത്തിച്ച് അർഹമായ ശിക്ഷ വാങ്ങിനൽകണം. ഇക്കാര്യങ്ങൾ പറയുന്നതിനിടയിലും വലിയ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. എന്തിന്റെ പേരിലാണ് ആൻജിയോഗ്രാം മാറ്റിവച്ചതെന്ന് അറിയില്ല...
ചവറ പന്മന സ്വദേശി ഓട്ടോ ഡ്രൈവർ വേണു, തനിക്കുണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ച ശബ്ദസന്ദേശമാണിത്.
ശനിയാഴ്ച ഉച്ചയ്ക്ക് കൊല്ലം ജില്ലാ ആശുപത്രിയിലെ രക്തപരിശോധനയിൽ ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ സ്ഥിരീകരിച്ചു. എത്രയും പെട്ടെന്ന് ആൻജിയോഗ്രാം ചെയ്യണമെന്നു പറഞ്ഞാണ് തിരുവനന്തപുരം മെഡി.ആശുപത്രിയിലേക്ക് റഫർ ചെയ്തത്. പത്ത് മിനിറ്റ് പോലും പാഴാക്കാനില്ലെന്നാണ് പറഞ്ഞത്. അഞ്ച് ദിവസമായിട്ടും ആൻജിയോഗ്രാം നടന്നില്ല. ബുധനാഴ്ച എക്കോയും തുടർന്ന് ആൻജിയോഗ്രാമും നടത്താമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ ആൻജിയോഗ്രാം ചെയ്യുന്നവരുടെ പട്ടിക വാർഡിൽ വന്ന് വായിച്ചപ്പോൾ എന്റെ പേര് മാത്രമില്ല... ശബ്ദസന്ദേശത്തിൽ ഇടറുന്ന ശബ്ദത്തോടെ വേണു പറയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |