
ഒരു കുടുംബത്തിനുള്ളിലെ സംഘർഷങ്ങൾ തികച്ചും രസകരമായി അവതരിപ്പിച്ച് ശ്രദ്ധേ നേടിയ ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടം കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ചു.
ഭരതനാട്യം ഒരുക്കിയ കൃഷ്ണദാസ് മുരളി സംവിധാനം നിർവഹിക്കുന്ന മോഹിനിയാട്ടത്തിൽ ആദ്യ ഭാഗത്തിൽ കേന്ദകഥാപാത്രത്തെ അവതരിപ്പിച്ച സൈജു കുറുപ്പ് തന്നെയാണ് നായകൻ.
ഭരതനാട്യത്തിലെ അഭിനേതാക്കളായ കലാരഞ്ജിനി , നന്ദു പൊതുവാൾ ,ദിവ്യ . എം. നായർ, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, അഭിരാം രാധാകൃഷ്ണൻ, സോഹൻ സീനുലാൽ , ശ്രീജ രവി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നവർക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട് , ജഗദീഷ്, നിസ്താർ സേട്ട്, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ഗുരുവായൂർ, ശ്രീരേഖ എന്നിവരാണ് മറ്റ് താരങ്ങൾ.
തോമസ് തിരുവല്ല ഫിലിംസ്,സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ. ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം.
കൃഷ്ണദാസ് മുരളിയും വിഷ്ണു .ആർ. പ്രദീപും ചേർന്ന് തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം - ബബ്ലു അജു, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - ഷഫീഖ്. കലാസംവിധാനം- ദിൽജിത്ത്.എം. മേക്കപ്പ് - മനോജ് കിരൺ രാജ് , കോസ്റ്റ്യുംഡിസൈൻ - സുജിത് മട്ടന്നൂർ , ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സാംസൺ സെബാസ്റ്റ്യൻ,പ്രൊഡക്ഷൻ മാനേജേഴ്സ് - ജോബി, വിവേക് , പ്രൊഡക്ഷൻ എക് സിക്യുട്ടീവ് പ്രൊഡ്യൂസർ - സൽമാൻ.കെ.എം, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചു മന. പി.ആർ. ഒ എ. എസ്. ദിനേശ്, വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |