വടകര: ഒഞ്ചിയം ഗവ:യു പി സ്കൂളിൽ സ്കൂൾ ബിൽഡിംഗ് തുടങ്ങിയവയുടെ നിർമ്മാണവും പുതുതായി നിർമ്മിച്ച ടോയ്ലറ്റ് കോപ്ലക്സിൻ്റെ ഉദ്ഘാടനം എം.എൽ.എ കെ.കെ രമ നിർവഹിച്ചു. സപ്ന ജൂലിയറ്റ് മുഖ്യാതിഥിയായി. പി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ ഹാൻഡ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആയിഷയെയും ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിലെ വിജയികളെയും അനുമോദിച്ചു. ടി.വി.എ ജലീൽ, എം.എൻ പ്രമോദ്, ടി.കെ ഭാസ്ക്കരൻ, കെ.കെ ഹരിദാസൻ, കെ.പി ബാബു, യു അശ്രഫ്, രാജേന്ദ്രൻ പുതുക്കുടി, ഹമീദ്, എം.പി രാഘവൻ, ഷിജിന രജീഷ്, റഹീസ നൗഷാദ്, സി. ശ്രീകാന്ത് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |