കാഞ്ഞങ്ങാട്: മോട്ടോർ വാഹന വകുപ്പിൽ നികുതി പിരിവിനു വേണ്ടി പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി. എസ് വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. സവിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. നിക്കോളാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.കെ ശ്രീകാന്ത്, അനീഷ് ഫിലിപ്പ്, വീണ വി. ഗോപാൽ, ധനരാജ്, കെ.വി മുരളി, വിനോദ് കുമാർ, കെ. ശ്രീകാന്ത്, കെ.വി. മിനി, വത്സല സംസാരിച്ചു. സുബ്രഹ്മണ്യൻ നമ്പൂതിരി സ്വാഗതവും ഷീബ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ. സവിത (പ്രസിഡന്റ്), കെ. വിനോദ് (വൈസ് പ്രസിഡന്റ്), കെ. ശ്രീകാന്ത് (സെക്രട്ടറി), ധനരാജ് (ജോയിന്റ് സെക്രട്ടറി), കെ. അശോകൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |