തൊടുപുഴ: കേൾവി- സംസാര പരിമിതരുടെ അവകാശത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയായ ആൾ കേരള പേരന്റസ് അസോസിഷൻ ഒഫ് ഹിയറിങ്ങ് ഇൻപേർഡ് (അക്പാഹി ) ജില്ലാ സമ്മേളനം തൊടുപുഴയിൽ നടന്നു. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ജോലി തുടങ്ങിയ വിവിധ മേഖലകളിൽ സംഘടന സഹായങ്ങൾ ചെയ്യുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഉറപ്പാക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം അക്പാഹി സംസ്ഥാന സെക്രട്ടറി സി.ബി. മേഖബൂബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ.ടി. ബോസ് 'കുട്ടികളും പഠന തൊഴിൽ മേഖലകളും" എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റായി എം.എസ്. സുരേന്ദ്രൻ, സെക്രട്ടറിയായി എ.എസ്. സുദീപ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |