മുഹമ്മ: എസ്. എൻ .ഡി .പി യോഗം കണിച്ചുകുളങ്ങര യൂണിയൻ 543 -ാം നമ്പർ പള്ളിക്കുന്ന് കൃഷ്ണ വിലാസം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ജ്ഞാന വിജ്ഞാന സദസും 13 ന് നടക്കും. രാവിലെ 10 ന് പ്രതാപൻ കണ്ടന്തറ ജ്ഞാന വിജ്ഞാന സദസിന് ഭദ്രദീപം തെളിക്കും. ശാഖാ പ്രസിഡന്റ് ഡി. ബാബു കറുവള്ളി അദ്ധ്യക്ഷനാകും. വിജയ ലാൽ നെടുങ്കണ്ടം ക്ളാസ് നയിക്കും. ലയൺസ് ക്ലബ് അവാർഡ് ജേതാവ് അദ്ധ്വാപിക വിധു നഹാർ, ഗാന്ധി സ്മാരക ഗോശ്രീ അവാർഡ് നേടിയ ജീ മോൻ തമ്പുരാൻ പറമ്പ് എന്നിവരെ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |