പാലക്കാട്: വായുസഞ്ചാരമില്ലാതെ ജനാലകൾ പോലും അടച്ച് പാചക മത്സരം നടത്തി, ശ്വാസം മുട്ടിയും തലകറങ്ങി വീണും കുട്ടുകൾ. ഇന്നലെ ബി.ഇ.എം സ്‌കൂളിൽ നടന്ന എച്ച്.എസ് വിഭാഗം പാചക മത്സര വേദിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തലകറങ്ങി വീണ ആൺകുട്ടിയെ ആദ്യം പ്രാഥമിക ശുശ്രൂഷയ്ക്ക് വിധേയമാക്കിയെങ്കിലും സുഖപ്പെടാത്തതിനാൽ പിന്നീട് ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കടുത്ത ചൂട് സഹിക്ക വയ്യാതെയും നാല് കുട്ടികൾ വിവിധ വേദികളിൽ തളർന്നുവീണു.
ഇതിനിടെ നിശ്ചല മാതൃക, വർക്കിംഗ് മോഡൽ മത്സരങ്ങളുടെ വിധി നിർണയം വൈകിയതും കുട്ടികളെ തളർത്തി. വൈകിട്ട് മൂന്ന് മണിയോളം വരെ ജഡ്ജസിനെ കാത്ത് കുട്ടികൾക്ക് ക്ലാസ് മുറികളിൽ തുടരേണ്ടി വന്നു. ഇതുമൂലം മിക്കവർക്കും സമയത്ത് ഭക്ഷണം കഴിക്കാൻ പോലുമായില്ലെന്ന പരാതിയും ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |