തൊടുപുഴ : ഇന്ത്യയിലെ ഓങ്കോളജി രംഗത്തെ പ്രധാനിയും കാൻസർ ചികിത്സാ വിദഗ്ദ്ധൻ ഡോ. സുരേഷ് എച്ച്. അദ്വാനി, സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽ രോഗികൾക്ക് മെഡിക്കൽ കൺസൾട്ടേഷൻ നടത്തുന്നു.
. അൻപത് വർഷത്തിലധികം നീണ്ട തന്റെ വൈദ്യസേവനത്തിലൂടെ, നവീന ചികിത്സാരീതികളും ഗവേഷണ നേട്ടങ്ങളും രോഗിപരിചരണത്തിലെ കരുണയും ചേർത്ത് അദ്ദേഹം ഓങ്കോളജിയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിയ വ്യക്തിയാണ്.
സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ അദ്ദേഹം സ്ഥാപിച്ചതെന്നും, ഹോസ്പിറ്റലിൽ ഡോ. സുരേഷ് എച്ച്. അദ്വാനി നടത്തുന്ന കൺസൾട്ടേഷനോടൊപ്പം, രോഗികൾക്ക് തുടർചികിത്സയും സമഗ്രമായ മെഡിക്കൽ പിന്തുണയും ലഭ്യമാക്കുന്നതാണെന്നും, ബോൺ മാരോ ട്രാൻസ്പ്ലാന്റ് ഉൾപ്പെടെ അതിനൂതന കാൻസർ ചികിത്സാ സൗകര്യങ്ങൾ സ്മിത ഹോസ്പിറ്റൽ ഒരുക്കിയിട്ടുണ്ടെന്നും, തുടർന്നും ഡോ. സുരേഷ് എച്ച്. അദ്വാനിയുടെ സേവനം ലഭ്യമായിരിക്കുമെന്നും ഹോസ്പിറ്റൽ സിഇഒ ഡോ. രാജേഷ് നായർ അറിയിച്ചു.നവംബർ 16, 17, 18 തിയതികളിലാണ് കൺസൾട്ടിംഗ് നടത്തുക. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി
04862 208000, 04862 350700,9496143852 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |