
കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം വയലിൽ തറയിൽ വീട്ടിൽ ബിജു പിള്ള (42), തെക്കുംഭാഗം വലിയേഴത്ത് വീട്ടിൽ രഘുനാഥൻ പിള്ള (58) എന്നിവരാണ് പിടിയിലായത്.
തെക്കുംഭാഗം ഉമ്മരയിൽ കൊച്ചയ്യത്തു വീട്ടിൽ കൃഷ്ണകുമാർ (38) നെയാണ് ഇവർ മർദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. തർക്കത്തെ തുടർന്ന് പ്രതികൾ ചേർന്ന് കൃഷ്ണകുമാറിന്റെ തലയിലും മുഖത്തും കമ്പിവടിയും മറ്റും ഉപയോഗിച്ച് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
മർദ്ദനത്തെ തുടർന്ന് കൃഷ്ണകുമാറിന്റെ തലയിൽ ആഴത്തിൽ മുറിവേൽക്കുകയും മുഖത്തെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തെക്കുംഭാഗം പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. പ്രദീപ് കുമാർ, എസ്.സി.പി.ഒ അനിൽ ആന്റണി, സി.പി.ഒ. ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |