പറവൂർ: പറവൂരിലെ രണ്ട് റോഡുകളുടെ നവീകരണത്തിനും രണ്ട് സർക്കാർ സ്കൂളുകൾക്ക് വാഹനം വാങ്ങുന്നതിനും 51.12 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഇന്ദിരാജി റോഡിന് 9.40ലക്ഷവും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കണ്ഠകർണൻവെളി- കുട്ടൻതുരുത്ത് റോഡിന് 7.72 ലക്ഷവും പാലിയം ഗവ. ഹയർസെക്കൻഡറി സ്കൂളിനും വള്ളുവള്ളി ഗവ. യു.പി സ്കൂളിനും വാഹനം വാങ്ങുന്നതിന് 17 ലക്ഷവുമാണ് ഭരണാനുമതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |