
മുഹമ്മ:സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് കൗൺസിൽ ചേർത്തല സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷിക സമ്മേളനംനടന്നു.എസ്.എസ്.പി.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ.സുഖലാൽ ഉദ്ഘാടനം ചെയ്തു.മുഹമ്മ എബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ചേർത്തല സൗത്ത് മണ്ഡലം പ്രസിഡന്റ് ടി.സി.ജോസ് കുഞ്ഞ് അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ബാലൻ ഉണ്ണിത്താൻ, ചേർത്തല സൗത്ത് മണ്ഡലം സെക്രട്ടറി എസ്.രാധാകൃഷ്ണൻ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ബി ബിമൽ റോയ്, ജില്ലാകൗൺസിൽ അംഗംകെ.ബി ഷാജഹാൻ,എസ്.എസ്.പി.സി ജില്ലാ സെക്രട്ടറി എം.വി.സന്തോഷ് കുമാർ,ജില്ലാ പ്രസിഡന്റ് സി.വാമദേവ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |