ചാത്തന്നൂർ :തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ അൻപത്തി മൂന്നാം ദിവസം ചാത്തന്നൂർ മുസ്ലിം ജമാഅത്ത് പ്രവർത്തകർ സായാഹ്ന സത്യഗ്രഹസമരത്തിൽ
പങ്കെടുത്തു. പ്രതിഷേധ ജ്വാല തെളിയിച്ച് കൊണ്ട് ചാത്തന്നൂർ മുസ്ലീം ജമാഅത്ത് ചീഫ് ഇമാം മൈലാപ്പൂര് എസ്. നിഹാസ് മന്നാനി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ ഖലാം അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ വികസന സമിതി
ചെയർമാൻ ജി. രാജശേഖരൻ, ചാത്തന്നൂർ മുസ്ലീം ജമാഅത്ത് ട്രഷറർ നജീം, സിദ്ദിഖ് മൗലവി, ചാത്തന്നൂർ വികസന സമിതി എക്സിക്യുട്ടിവ് കമ്മിറ്റിയംഗങ്ങളായ അനിൽകുമാർ, പി.ദിനകരൻ, സന്തോഷ് പാറയിൽക്കാവ്, സമരസമിതി ജനറൽ കൺവീനർ കെ.കെ. നിസാർ,
വി.എ. മോഹൻലാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |