
കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് കിരീടം മലയാളികളുടെ പ്രിയപ്പെട്ട താരമായ അനുമോൾ ഉയർത്തിയിരിക്കുകയാണ്. ദിൽഷയ്ക്ക് ശേഷം ബിഗ് ബോസ് കപ്പുയർത്തിയ വനിതയെന്ന സവിശേഷതയും അനുമോൾക്കുണ്ട്. എന്നാൽ അനുമോൾക്ക് വോട്ടുയരാൻ കാരണം പിആർ വർക്കാണെന്ന ആക്ഷേപവും ശക്തമാണ്. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിലൊക്കെ പ്രതികരിച്ചിരിക്കുകയാണ് അനുമോളുടെ സഹോദരി. വീട്ടുകാരും നാട്ടുകാരും അഭിമാനിക്കുന്ന നിമിഷമാണിതെന്ന് സഹോദരി പറഞ്ഞു. പിആറിന്റെ ബലത്തിലാണ് ജയിച്ചതെന്ന് പറയുന്നവരോട് കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് മാത്രമേ പറയാനുള്ളൂവെന്ന് സഹോദരി പറഞ്ഞു.
'ഞങ്ങളെ ഒരുപാട് പേർ വിളിക്കുന്നു, മെസേജ് അയക്കുന്നു. വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. ഇനി അവളെ നേരിട്ടൊന്ന് കണ്ടാൽ മാത്രം മതി. ആദ്യമായിട്ടാണ് ഇത്രയും ദിവസം മാറിനിൽക്കുന്നത്. എനിക്ക് അവളെ ഒന്ന് കാണണം, കെട്ടിപ്പിടിക്കണം. പിആറിന്റെ ബലത്തോടെയാണ് ജയിച്ചതെന്ന് പറയുന്നവരോട്, കിട്ടാത്ത മുന്തിരി പുളിക്കുമെന്നേ പറയാനുള്ളൂ.
ആദ്യ എപ്പിസോഡ് മുതൽ അവസാനത്തെ എപ്പിസോഡ് വരെ എത്രത്തോളം കണ്ടന്റാണ് അനു നൽകിയത്. എന്തുമാത്രം പരിശ്രമിച്ചെന്നും എത്രത്തോളം ആക്ടീവാണെന്നും നിങ്ങൾക്ക് അറിയാം. പിആറിന്റെ തലയിലിട്ട് ഡീഗ്രേഡ് ചെയ്തത് മറ്റുള്ളവരാണ്. എന്നാൽ പുറത്തുള്ളവർക്കും നാട്ടുകാർക്കും അറിയാം, അനു എത്രമാത്രം ഷോയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ആയി നിന്നിട്ടുണ്ടെന്ന്. ആ കപ്പ് ഉയർത്താൽ അവൾ അർഹയാണെന്ന് ഞങ്ങൾക്ക് അറിയാം. അത് അംഗീകരിക്കാത്തവരാണ് ഇതെല്ലാം പിആറിന്റെ തലയിൽ ഇടുന്നത്'- സഹോദരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |