അടൂർ : അടൂർ ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് മുതൽ 14 വരെ ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കെ.പി.പി.എം.യു.പി.എസ്, ഇളമണ്ണൂർ ഗവ.എൽ.പി.എസ് എന്നിവിടങ്ങളിലായി നടക്കും. 97 സ്കൂളുകളിൽ നിന്നായി 4260 കുട്ടികൾ . 9 വേദികളിലായി മത്സരിക്കും. .ഇന്ന് രാവിലെ 9 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കലോത്സവം ഉദ്ഘാടനംചെയ്യും. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ മുഖ്യ പ്രഭാഷണം നടത്തും. ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട് എം.പി.മണിയമ്മ, ആർ.ബി.രാജീവ് കുമാർ, സി. കൃഷ്ണകുമാർ, ഉദയ രശ്മി, പി.രാജഗോപാലൻ നായർ , ശങ്കർമാരൂർ, മഞ്ജു, കാഞ്ചന പി, ആർ.സതീഷ് കുമാർ, ലക്ഷ്മി.ജി.നായർ, അനൂപ് വേങ്ങവിളയിൽ, ലിജ മാത്യു, എ.കെ.പ്രകാശ്, ഷഹന.കെ.എ എന്നിവർ സംസാരിക്കും. ഉപജില്ലാ ഓഫീസർ സീമാ ദാസ് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ശ്യാംകുമാർ പി.എസ് നന്ദിയും പറയും. 14 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം വി.റ്റി.അജോമോൻ മുഖ്യപ്രഭാഷണം നടത്തും. ആർ. തുളസീധരൻ പിള്ള, അരുൺ രാജ്, മിനി മനോഹരൻ, ജീനാ ഷിബു, ലത.ജെ, പ്രകാശ്.ജെ, വിദ്യ ഹരികുമാർ എന്നിവർ സംസാരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |