ചെങ്ങന്നൂർ: മത്സര രംഗത്ത് പരാജയമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത കെ.ഷിബുരാജൻ അഞ്ചാംതവണയും മത്സരത്തിനിറങ്ങുന്നു. ചെങ്ങന്നൂർ നഗരസഭയിലെ 12-ാം വാർഡായ പുത്തൻകാവ് വെസ്റ്റിൽ നിന്നാണ് ഇക്കുറി ജനവിധി തേടാനൊരുങ്ങുന്നത്. രണ്ടു പതിറ്റാണ്ടായി ജനകീയ വിഷയങ്ങളിൽ മുന്നണി പോരാളിയായ കെ.ഷിബുരാജൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തിയത്. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യുടെ ചെയർമാനായി . ചെങ്ങന്നൂർ നഗരസഭയിലെ നാല് വാർഡുകളിൽ നിന്ന് നഗരസഭാ കൗൺസിലറായി തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ നഗരസഭാ ചെയർമാനും മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഷിബുരാജൻ നിലവിൽ നഗരസഭാ വൈസ് ചെയർമാനാണ്.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തീകരിച്ച സംസ്ഥാനത്തെ 22 പേരിൽ ഒരാളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കുടുംബശ്രീ അംഗങ്ങളുടേയും ഔദ്യോഗിക പരിശീലകനാണ്.
ആലപ്പുഴ ഡി.സി.സി. അംഗവും, ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറിയും കേരളാ പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. കേരളാ മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.റ്റി.യു.സി.) സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, ചെങ്ങന്നൂർ നഗരസഭ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു
നാടകം, നാടൻ കലകൾ, പാശ്ചാത്യപൗരസ്ത്യ ന്യത്തങ്ങൾ എന്നിവയിലും മികവുപുലർത്തുന്നു.
പരേതരായ വൈദ്യുതി ബോർഡ് റിട്ട.അക്കൗണ്ട്സ് ഓഫീസർ കെ.ജി.രാജപ്പന്റെയും ഗവ.സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസ് പി.രാജമ്മയുടെയും മകനാണ്. രഹന പി.ആനന്ദാണ് ഭാര്യ. മകൾ തൃഷ എസ്. രാജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |