
പട്‌ന: വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവില്‍ ബീഹാറില്‍ എന്‍ഡിഎക്ക് അധികാരത്തുടര്‍ച്ചയെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പ്രചാരണത്തില്‍ കണ്ട പോരാട്ടവീര്യം ഇന്ത്യ മുന്നണിക്ക് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പുറത്ത് വന്ന നാല് എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപി - ജെഡിയു സഖ്യത്തിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്.
ദൈനിക് ഭാസ്‌കര്‍ സര്‍വേ പ്രകാരം എന്‍ഡിഎ 145-160 സീറ്റ് വരെ നേടുമ്പോള്‍ ഇന്ത്യ സഖ്യത്തിന് 73-91 സീറ്റുവരെയാണ് പ്രവചിക്കപ്പെടുന്നത്. ജെഎസ്പിക്ക് മൂന്ന് സീറ്റ് വരേയും മറ്റുള്ളവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് സീറ്റുവരെയാണ് പ്രവചിക്കുന്നത്.
മാട്രൈസ് സര്‍വേ ഫലത്തില്‍ എന്‍ഡിഎ 147-167 സീറ്റ് വരേയും ഇന്ത്യ മുന്നണി 70-90 സീറ്റ് വരേയും ജെഎസ്പി 0-2, മറ്റുള്ളവര്‍ 2-8 വരേയും ആണ് പ്രവചിക്കുന്നത്.
പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോള്‍ ഫലത്തില്‍ എന്‍ഡിഎ 133-148 സീറ്റ് വരേയും ഇന്ത്യ മുന്നണി 87- 102 സീറ്റ് വരേയും ജെഎസ്പി 0-2, മറ്റുള്ളവര്‍ 3-6 വരേയും ആണ് പ്രവചിക്കുന്നത്.
പീപ്പിള്‍സ് പള്‍സ് സര്‍വേ ഫലത്തിലേക്ക് വരുമ്പോള്‍ എന്‍ഡിഎ 133-148 സീറ്റ് വരേയും ഇന്ത്യ മുന്നണി 75-101 സീറ്റ് വരേയും ജെഎസ്പി 0-5, മറ്റുള്ളവര്‍ 2-8 വരേയും ആണ് പ്രവചിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |