
കൊല്ലം: കാൽനട യാത്രക്കാർക്ക് നേരെ ആക്രോശിച്ചും ആക്രമിക്കാൻ പാഞ്ഞടുത്തും തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ. മാനസിക ബുദ്ധിമുട്ടുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തുകയും കൈയിലിരിക്കുന്ന വടി ഉപയോഗിച്ച് ആക്രമിക്കുന്നതും പതിവാണ്. പലരും പ്രതികരിക്കാൻ ഭയക്കുകയാണ്. ചിന്നക്കട ക്ലോക്ക് ടവറിനോട് ചേർന്നുള്ള നടപ്പാതയിലിരിക്കുന്ന വ്യക്തിയെക്കുറിച്ച് പരാതികൾ ശക്തമാണ്. വീതികുറഞ്ഞ നടപ്പാതയിലാണ് ഇയാളുടെ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതും. ഇതുവഴി ആളുകൾ കടന്നുപോകുമ്പോൾ വടി ഉപയോഗിച്ച് അടിക്കാൻ ശ്രമിക്കുന്നതും പതിവാണ്. ഇത്തരക്കാരെ ആശ്രയകേന്ദ്രങ്ങളിലേക്ക് മാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |