കൊച്ചി: വനിതാ കമ്മീഷൻ ജില്ലാതല അദാലത്തിൽ 34 പരാതികൾക്ക് പരിഹാരം. എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന ജില്ലാ തല അദാലത്തിൽ 100 പരാതികളാണ് പരിഗണിച്ചത്. 66 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ഏഴ് പരാതികളിൽ വിശദമായ റിപ്പോർട്ട് തേടി. കമ്മീഷൻ മെമ്പർമാരായ അഡ്വക്കറ്റ് ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വക്കറ്റ് കുഞ്ഞായിഷ, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ അഡ്വക്കറ്റ് സ്മിത ഗോപി, അഡ്വക്കറ്റ് കെ.ബി. രാജേഷ്, അഡ്വക്കറ്റ് വി.എ. അമ്പിളി, കൗൺസിലർ ബി. പ്രമോദ് എന്നിവർ പരാതികൾ കേട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |