
നവ്യ സുരേഷ് പട്ടികയിലെ ബേബി
കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്ക് സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 25 സീറ്റുകളിൽ പതിനാറ് സീറ്റുകളിലാണ് സി.പി.എം മത്സരിക്കുക ബാക്കി സീറ്റുകളിലേക്ക് എൽ.ഡി.എഫിന്റെ മറ്റ് ഘടകക്ഷികളും മത്സരിക്കും. യുവാക്കളുൾപ്പെടെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് സി.പി.എം ന്റെ സ്ഥാനാർത്ഥി പട്ടിക. സി.പി.എം ജില്ല സെക്രട്ടറി കെ.കെ രാഗേഷാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഊന്നിയും ജില്ല പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളും കണക്കിലെടുത്താണ് ജനങ്ങൾ വിധിയെഴുതകയെന്ന് കെ.കെ രാഗേഷ് പറഞ്ഞു.
പട്ടികയിൽ ബിനോയ് കുര്യനൊഴികെ മറ്റെല്ലാവരും ജില്ലാ പഞ്ചായത്തിൽ പുതുമുഖങ്ങളാണ്. ഇപ്പോഴത്തെ വൈസ് പ്രസിഡന്റായ ബിനോയ് കുര്യനെ വീണ്ടും മത്സരിപ്പിക്കുന്നത് അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെയായിരിക്കും എന്നാണ് വിവരം. എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ കെ.അനുശ്രിയാണ് പട്ടികയിലെ മറ്റൊരു പ്രമുഖ പേര്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്ന അനുശ്രീ പിണറായിയിൽ നിന്നാണ് ജനവിധി തേടുന്നത്. പേരാവൂരിൽ നിന്ന് മത്സരിക്കുന്ന ഇരുപത്തിരണ്ടുകാരി നവ്യ സുരേഷാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി..
ദിവ്യയല്ല; ചർച്ച വികസനം,ഭരണനേട്ടം
പി.പി.ദിവ്യയൊ വിവാദങ്ങളോ അല്ല സർക്കാരിന്റെ വികസനവും ഭരണനേട്ടവുമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചർച്ചയാകുകയെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്. കോൺഗ്രസ് വിവാദങ്ങളിൽ അഭിരമിക്കട്ടെയെന്നും തങ്ങൾ വികസനവുമായി മുന്നോട്ട് പോകുമെന്നും കെ.കെ.രാഗേഷ് പറഞ്ഞു.
സ്ഥാനാർത്ഥികൾ
കരിവെള്ളൂർ - എ.വി ലേജു
മാതമംഗലം - രജനി മോഹൻ
പേരാവൂർ - നവ്യ സുരേഷ്
പാട്യം - ടി.ശബ്ന
പന്ന്യന്നൂർ - പി.പ്രസന്ന
കതിരൂർ - എ.കെ.ശോഭ
പിണറായി - കെ.അനുശ്രീ
പെരളശ്ശേരി - ബിനോയ് കുര്യൻ
അഞ്ചരക്കണ്ടി - ഒ.സി.ബിന്ദു
കൂടാളി - പി.പി റെജി
മയ്യിൽ - കെ.മോഹനൻ
അഴീക്കോട് - കെ.വി ഷക്കീൽ
കല്യാശേരി - പി.വി പവിത്രൻ
ചെറുകുന്ന് - എം.വി ഷിമ
പരിയാരം - പി. രവീന്ദ്രൻ
കുഞ്ഞിമംഗലം - പി.വി.ജയശ്രീ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |