
തിരുവനന്തപുരത്തും മലപ്പുറത്തും ഡി.പി.ആർ റെഡി
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ സംസ്ഥാന സർക്കാർ അന്താരാഷ്ട്ര നിലവാരമുള്ള ഗ്രാമങ്ങളൊരുക്കും. 'സംയോജിത പുനരധിവാസ ഗ്രാമം പദ്ധതി" പ്രകാരം മൂന്ന് വില്ലേജുകൾക്കായി തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 24 മണിക്കൂറും സഹായം വേണ്ടവർക്കായുള്ള പദ്ധതിയാണിത്. മാതാപിതാക്കളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളെ ആരുനോക്കുമെന്ന ആശങ്കയ്‌ക്ക് ഇതോടെ പരിഹാരമാകും. ചികിത്സ,തെറാപ്പി,വിനോദോപാധികൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. തിരുവനന്തപുരത്തും മലപ്പുറത്തും ഡി.പി.ആർ പൂർത്തിയായി. മലപ്പുറത്ത് ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കുള്ള അസിസ്റ്റീവ് ലിവിംഗ് ഹോമും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ (നിഷ്) എക്‌സ്‌റ്റെൻഷൻ സെന്ററുമാണ് ആരംഭിക്കുക. സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് മുഖേന സ്‌പെക്ട്രം പദ്ധതിയിലൂടെയാണ് ഓട്ടിസം ബാധിതർക്കായി പദ്ധതികൾ നടപ്പിലാക്കുന്നത്.
കൂടുതൽ ഓട്ടിസം സെന്ററുകൾ
ഡിപ്പാർട്ട്‌മെന്റ് ഒഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററുകൾക്കു പുറമേ പുതിയവ സ്ഥാപിക്കാനും സാമൂഹിക നീതി വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ തിരുവന്തപുരം,ആലപ്പുഴ,കോട്ടയം,തൃശൂർ,കോഴിക്കോട്, മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും കോഴിക്കോട് ഇംഹാൻസിലും ഓട്ടിസം സെന്ററുകളുണ്ട്.
നടപ്പാക്കി വരുന്ന പദ്ധതികൾ
ചൈൽഡ് ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് സെന്റർ
ഓട്ടിസം സംശയിക്കുന്ന 3വയസിൽ താഴെയുള്ള കുട്ടികൾക്ക് പുനരധിവാസത്തിനായി തൃശൂർ ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ ചൈൽഡ് ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് സെന്റർ
ഓട്ടിസം കണ്ടെത്തലിനായി കോംപ്രിഹെൻസിവ് റിസോഴ്‌സ് ബുക്ക് ഓൺ ഓട്ടിസം മാനേജ്‌മെന്റ് ബുക്ക് പുറത്തിറക്കി
വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 168 ഓട്ടിസം സെന്ററുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |