
തൃശൂർ: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ലഭിച്ചത് 32236 വീടുകൾ. പി.എം.എ.വൈ ഗ്രാമീൺ പദ്ധതി പ്രകാരം 16,586 വീടും നഗര പദ്ധതി പ്രകാരം 15,650 പേർക്കുമാണ് വീടുകൾ ലഭിച്ചത്. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടിന് ലഭിച്ച വിവരാവകാശ രേഖയിലാണ് വിവരം. തിരുവനന്തപുരം ജില്ലയിൽ 5,632വീടുകളും പാലക്കാട് 4,602 വീടുകളും അനുവദിച്ചിട്ടുണ്ട്. മലപ്പുറം (4,256), തൃശൂർ, കൊല്ലം (3,682), എറണാകുളം (1,885), പത്തനംതിട്ട (1641), ആലപ്പുഴ (1513) വീടുകളുമാണ് പട്ടികജാതിക്കാർക്ക് ലഭിച്ചത്.
ഇടതു സർക്കാർ നടപ്പിലാക്കിയ ലൈഫ് ഭവന പദ്ധതി പൂർണ്ണമായും സ്തംഭനാവസ്ഥയിലാണെന്ന് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |