ആലപ്പുഴ: നാമനിർദ്ദേശ പത്രികകൾ തള്ളിപ്പോകാതാരിക്കാനായി അയോഗ്യതകൾ മറികടക്കാനുള്ള ശ്രമമാരംമിച്ച് സീറ്റുറപ്പിച്ച നിയുക്ത സ്ഥാനാർത്ഥികൾ. സർക്കാരിലേയ്ക്കോ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കോ ഏതെങ്കിലും കുടിശ്ശികയുള്ളവരെ അയോഗ്യരായി കണക്കാക്കും. കുടിശ്ശികക്കാരായി കണക്കാക്കുന്നതിന് അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ നല്കുകയും അതിൽ നിർദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും വേണം.
നിലവിലുള്ള കുടിശ്ശികകൾ തീർത്തുതുടങ്ങിയിരിക്കുകയാണ് പലരും. ബാങ്കുകൾക്കോ സർവ്വീസ് സഹകരണ സംഘങ്ങൾക്കോ നല്കാനുള്ള കുടിശിക സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശ്ശികയായി കണക്കാക്കില്ല. ബാങ്കുകൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവയ്ക്ക് കൊടുക്കാനുള്ള കുടിശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കിൽകൂടിയും അത് അയോഗ്യതയ്ക്ക് കാരണമാകുന്ന കുടിശ്ശികയായി പരിഗണിക്കില്ല. സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശ്ശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കിൽ അതിൽപ്പറയുന്ന ഗഡുക്കൾ മുടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ കുടിശ്ശികക്കാരനായി കണക്കാക്കി അയോഗ്യതയുണ്ടാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |