ആലപ്പുഴ: മണ്ഡലകാലത്തോട് അനുബന്ധിച്ച് ശബരിമല തീർത്ഥാടകർക്കായി ആലപ്പുഴ ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. രാത്രി പമ്പയിലേക്കും തിരിച്ചുമായിരിക്കും സർവീസ്. 16 മുതൽ ബസ് സർവീസ് ഉണ്ടാകും. അമ്പലപ്പുഴ- തിരുവല്ല വഴിയാകും ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ്. ഓൺലൈൻ റിസർവേഷൻ സൗകര്യം ഉണ്ടാകും. ആലപ്പുഴ സ്റ്റാൻഡിൽ നിന്ന് രാത്രി 9ന് പുറപ്പെടുന്ന ബസ് മുല്ലയ്ക്കൽ ക്ഷേത്രം, പഴവീട് ക്ഷേത്രം, കളർകോട് ക്ഷേത്രം, അമ്പലപ്പുഴ ക്ഷേത്രം പടിഞ്ഞാറെ നട, തകഴി വഴി എടത്വ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി തുടർന്ന് പമ്പയിലെത്തും. രണ്ടുമണിക്ക് പമ്പയിലെത്തുന്ന ബസ് പുലർച്ചെ തിരിച്ച് പുറപ്പെടും. മകരവിളക്ക് വരെയാണ് സർവീസ്. ആലപ്പുഴയിൽ നിന്ന് 243 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബഡ്ജറ്റ് ടൂറിസം വഴിയും ബുക്ക് ചെയ്യാം
ശബരിമല ദർശനത്തിനായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലും പ്രത്യേക സർവീസ് നടത്തും. ഗ്രൂപ്പ് ബുക്കിംഗാണ് നടത്തുക. 50 പേരടങ്ങുന്ന സംഘങ്ങൾക്ക് ബസ് ബുക്ക് ചെയ്യാം. കിലോമീറ്റർ അനുസരിച്ചാണ് നിരക്ക് . യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് എത്തും. കുടുംബാംഗങ്ങൾ, റെസിഡന്റ് അസോസിയേഷനുകൾ, ക്ഷേത്ര ഭരണസമിതികൾ എന്നിങ്ങനെയുള്ളവർക്ക് ബസ് ബുക്ക് ചെയ്യാം. പമ്പയിൽ ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യവും ദർശനത്തിന് പോകുന്നവർക്കായുള്ള സഹായങ്ങളും കെ.എസ്.ആർ.ടി.സി ലഭ്യമാക്കും. ഫോൺ: 9061000049
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |