
പത്തനംതിട്ട : ജില്ലാ പഞ്ചായത്തിൽ ഇത്തവണ പുതുമുഖങ്ങളാകും മത്സരരംഗത്ത്. അദ്ധ്യക്ഷസ്ഥാനം വനിതാസംവരണമായതോടെ പതിവ് മുഖങ്ങൾ ഒഴിവായി. മുൻവർഷം 16 ഡിവിഷനുകളായിരുന്നെങ്കിൽ ഇത്തവണ ഒന്നുകൂടി. കലഞ്ഞൂരാണ് പുതിയ ഡിവിഷൻ. ഒൻപത് വനിതാ സംവരണ മണ്ഡലങ്ങളാണുള്ളത്.
ത്രിതല പഞ്ചായത്ത് സംവിധാനം നിലിവൽ വന്ന 1995, 2000, 2010, 2015 തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനായിരുന്നു വിജയം. 2005 ലും 2020 ലും എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം സ്വന്തമാക്കി. അദ്ധ്യക്ഷ സ്ഥാനത്ത് മൂന്നുപേർ മാത്രമാണ് അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയത്. ഡോ.മേരി തോമസ് മാടോലിൽ, അപ്പിനഴികത്ത് ശാന്തകുമാരി, അന്നപൂർണ ദേവി എന്നിവർ. ജില്ലാ പഞ്ചായത്തിനെ കൂടുതൽ കാലം നയിച്ചതും സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത.
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റുമാർ ഇതുവരെ
1995 - 2000 : ഡോ.മേരി തോമസ് മടോലിൽ
2000 - 2005: മാത്യു കുളത്തിങ്കൽ, അഡ്വ.കെ.പ്രതാപൻ, കെ.കെ.റോയിസൺ
2005 - 2010 : അപ്പിനഴകത്ത് ശാന്തകുമാരി
2010 - 2015 : ബാബു ജോർജ്, ഡോ.സജി ചാക്കോ, ഹരിദാസ് ഇടത്തിട്ട
2015 - 2020 : ഓമല്ലൂർ ശങ്കരൻ, രാജി പി.രാജപ്പൻ, ജോർജ് ഏബ്രഹാം
17 ഡിവിഷനുകൾ
പുളിക്കീഴ്, മല്ലപ്പള്ളി, ആനിക്കാട്, അങ്ങാടി, റാന്നി, ചിറ്റാർ, മലയാലപ്പുഴ, കോന്നി, പ്രമാടം, കൊടുമൺ, ഏനാത്ത്, പള്ളിക്കൽ, കുളനട, ഇലന്തൂർ, കോഴഞ്ചേരി, കോയിപ്രം, കലഞ്ഞൂർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |