
കൊല്ലം: ഷെയർ ട്രേഡിംഗിന്റെ മറവിൽ കിളികൊല്ലൂർ സ്വദേശിയിൽ നിന്ന് 1 കോടി 75 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. എറണാകുളം പള്ളുരുത്തി ഗുരുനഗർ റോഡിൽ കുന്നത്ത്പീടികയിൽ വീട്ടിൽ നൗഷാദാണ് (49)പിടിയിലായത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ നേരത്തെ അറസ്റ്റിലായ കണ്ണൂർ കടാച്ചിറ സ്വദേശികളായ റെയീസ്(40), നാസീം(26) എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം തട്ടിയെടുത്തതെന്ന് കണ്ടെത്തി. ഈ അക്കൗണ്ടുകൾ നൗഷാദാണ് കൈകാര്യം ചെയ്തിരുന്നത്. സിറ്റി ഡി.സി.ആർ.ബി അസി.പൊലീസ് കമ്മിഷണർ എ.നസീറിന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഗോപകുമാർ, നജീബ്, നന്ദകുമാർ, സി.പി.ഒ ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |