
കൊല്ലം: സെൻട്രൽ ജി.എസ്.ടി ആൻഡ് സെൻട്രൽ എക്സൈസ് കൊല്ലം ഡിവിഷൻ ഇന്ന് രാവിലെ 10.30ന് 'അടുത്ത തലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ" എന്ന വിഷയത്തിൽ ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കുന്നു. കടപ്പാക്കട അസി.കമ്മിഷണർ ഓഫീസ് സെൻട്രൽ ജി.എസ്.ടി ആൻഡ് സെൻട്രൽ എക്സൈസ് കൊല്ലം ഡിവിഷൻ ഓഫീസിന്റെ ഒന്നാം നിലയിലാണ് പരിപാടി. ജി.എസ്.ടി ഡിപ്പാർട്ട്മെന്റുമായി നേരിട്ട് സംവദിക്കാനും വ്യക്തത നേടാനും അഭിപ്രായങ്ങൾ പങ്കിടാനും അവസരമുണ്ടാകും. സെപ്തംബർ 22ന് നിലവിൽ വന്ന നികുതി നിരക്കിലെ കുറവും ജി.എസ്.ടി നിയമ പരിഷ്കാരങ്ങളും നയം മാറ്റങ്ങളും ചർച്ചയാകും. പൊതുജനങ്ങൾ, വ്യാപാരികൾ, മറ്റ് പ്രൊഫഷണലുകൾ തുടങ്ങി താൽപ്പര്യമുള്ളവർക്കെല്ലാം പങ്കെടുക്കാം. ഫോൺ: 9446941410.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |