കാക്കനാട്: 16-ാം രാജഗിരി ദേശീയ ബിസിനസ് ക്വിസ് കാക്കനാട് രാജഗിരി ബിസിനസ് സ്കൂളിൽ ഇന്ന് നടക്കും. 3.82 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് നൽകുക. കോർപ്പറേറ്റ്, കോളേജ്, സ്കൂൾ എന്നീ മൂന്ന് വിഭാഗങ്ങളുള്ള മത്സരത്തിൽ കോർപ്പറേറ്റ്, കോളേജ് വിഭാഗങ്ങൾ ഗ്രാൻഡ് ഫിനാലയിലേക്ക് മത്സരിക്കും. കോളേജ് സെമിഫൈനലിലേക്ക് അഞ്ച് ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്. കോർപ്പറേറ്റ് വിഭാഗത്തിൽ നാല് ടീമുകൾ സെമിഫൈനലിൽ എത്തി. സ്കൂൾ വിഭാഗത്തിൽ ആറു ടീമുകൾ ഫൈനലിൽ മത്സരിക്കും. തുടർന്ന് നടക്കുന്ന ഓഫ് ലൈൻ റൗണ്ടിലൂടെ കോളേജ് വിഭാഗത്തിൽ മൂന്ന് ടീമുകളെയും കോർപ്പറേറ്റ് വിഭാഗത്തിൽ നാല് ടീമുകളെയും തിരഞ്ഞെടുക്കും. വിവരങ്ങൾക്ക്: 9526614292.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |