കൊച്ചി: കണ്ണൂർ കതിരൂർ സ്വദേശി റഫീക്ക് തോട്ടത്തിലിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് ഭാര്യ സുഹറാബി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി.
എറണാകുളം ചെരാനല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ ചായക്കട നടത്തിയിരുന്ന റഫീക്കിനെ ജൂൺ 11-ന് രാവിലെയാണ് കാണാതായത്. മൊബൈൽ ഫോൺ കടയ്ക്കുള്ളിൽ നിന്ന് കണ്ടെത്തിയിരുന്നു. ചേരാനല്ലൂർ പൊലീസിലും പിന്നീട് റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നാരോപിച്ചാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |