കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ചും ഡയബ് കെയർ ഇന്ത്യയും സംയുക്തമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ വാക്കത്തോണും സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പും നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.ജി. സജീത് കുമാർ ഫ്ലാഗ്ഓഫ് ചെയ്തു. ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.കെ. സന്ധ്യ കുറുപ്പ്, സെക്രട്ടറി ഡോ.പി. രഞ്ജിത്ത്, ജോ.സെക്രട്ടറി ഡോ.കെ. വിഷ്ണു, വനിതാ വിഭാഗം ചെയർപേഴ്സൺ ഡോ.എ. ലജ്നി, ഡയബ് കെയർ ഡയറക്ടർ ഡോ.പി. സുരേഷ് കുമാർ, ഡോ.കെ.എസ്. ചന്ദ്രകാന്ത് എന്നിവർ പ്രസംഗിച്ചു. ഗവ. ബീച്ച് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |