കോഴിക്കോട് : സ്റ്റുഡൻസ് അസോസിയേഷൻ ഒഫ് മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് 24ാം വാർഷിക സമ്മേളനവും 11ാം സൗത്ത് ഇന്ത്യൻ നാഷണൽ കോൺഫറൻസും ' സൈലക്സ് ' ഇന്ന് മറീന കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10ന് ആരോഗ്യ സർവകലാശാല സ്റ്റുഡൻസ് അഫേഴ്സ് ഡീൻ ഡോ. ആശിഷ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ വിവിധ മെഡിക്കൽ ലബോറട്ടറി സയൻസ് സ്ഥാപനങ്ങളിലെ 2000ത്തിലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രൊഫഷണുകളും പങ്കെടുക്കുന്ന സമ്മേളനം ശാസ്ത്രീയ ചർച്ചകൾക്കും ഗവേഷണ അവതരണങ്ങൾക്കും വേദിയാകും. വാർത്താസമ്മേളനത്തിൽ സ്റ്റുഡൻസ് അസോസിയേഷൻ ഒഫ് മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് പ്രസിഡന്റ് ശ്രീദേവ് എസ്.ബി, നിതിൻ കുര്യാക്കോസ്, നാജിയ ഷെറിൻ, ഷുക്കൂർ സി.എച്ച്, ഉമ്മർ ഹാബിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |