
ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടന ഘോഷയാത്ര ഡിസംബർ 31ന് രാവിലെ 6 മണിക്ക് മഹാസമാധി സന്നിധിയിൽ നിന്നു പുറപ്പെടും. ശിവഗിരിയിൽ നിന്നും മൈതാനം ചുറ്റി 9 മണിയോടെ ഘോഷയാത്ര തിരിച്ചെത്തും. ശിവഗിരിയിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾ തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുക്കണം. ശിവഗിരി തീർത്ഥാടന പദയാത്രകളെല്ലാം ഡിസംബർ 29നും 30 നും എത്തിച്ചേരണമെന്നും ശിവഗിരി തീർത്ഥാടനം എന്നുമാത്രം രേഖപ്പെടുത്തിയ ബാനറാണ് ഉപയോഗിക്കേണ്ടതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
സ്റ്റാളുകളുടെ വിതരണം
93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വ്യാപാര വ്യവസായ സ്റ്റാളുകളുടെ വിതരണം നവംബർ 30ന് രാവിലെ 9ന് ശിവഗിരി മഠത്തിൽ നടക്കുമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു. വിവരങ്ങൾക്ക്: അനിൽ കുമാർ.എസ് (9846520574), തീർത്ഥാടന കമ്മിറ്റി ഓഫീസ് (9074316042).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |