
പത്തനംതിട്ട: സംസ്ഥാന കായികമേളയായ സെൻട്രൽ സ്‌കൂൾ സ്‌പോർട്സ് ജില്ലാ മീറ്റ് 18ന് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ കളക്ടർ ഡോ.എസ്.പ്രേം കൃഷ്ണനാണ് മുഖ്യരക്ഷാധികാരി.
ജില്ലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ, നവോദയ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന 56 മത്സരങ്ങളിൽ പങ്കെടുക്കും. കായികമേള ലോഗോ എ.ഡി.എം ബി.ജ്യോതി പ്രകാശനം ചെയ്തു. സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ, സി.ബി.എസ്.ഇ സിറ്റി കോഓർഡിനേറ്റർ ഡോ.സൂസൻ ജോർജ്, എച്ച്.ഒ.ഡി ബി.തങ്കച്ചൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |