
ഡബ്ളിൻ :അയർലാൻഡിനെതിരായ യൂറോപ്യൻ മേഖലാ ഫിഫ ലോകകപ്പ് മത്സരത്തിൽ പോർച്ചുഗലിന്റെ സൂപ്പർ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുവപ്പുകാർഡ് കണ്ട് പുറത്താകേണ്ടിവന്നു.
മത്സരത്തിൽ ട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് പോർച്ചുഗലിന് തോൽക്കേണ്ടിയും വന്നു. ട്രോയ് പാരറ്റ് 17,45 മിനിട്ടുകളിൽ നേടിയ ഗോളുകൾക്ക് അയർലാൻഡ് ആദ്യപകുതിയിൽ മുന്നിലായിരുന്നു. 61-ാംമിനിട്ടിൽ ഐറിഷ് താരം ഡാര ഓഷിയയെ കൈമുട്ടുകൊണ്ട് ഇടിച്ചതിനാണ് ക്രിസ്റ്റ്യാനോയ്ക്ക് റഫറി സ്ട്രെയ്റ്റ് റെഡ് കാർഡ് നൽകിയത്. ഗ്രൂപ്പ് എഫിൽ അഞ്ചുകളികളിൽ നിന്ന് 10 പോയിന്റുമായി ഒന്നാമതാണ് പോർച്ചുഗൽ. എട്ടുപോയിന്റുള്ള ഹംഗറിയാണ് രണ്ടാമത്. നാളെ അർമേനിയയുമായാണ് പോർച്ചുഗലിന്റെ അവസാന മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |