
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ രോഗികളെ സന്ദർശിക്കുന്നതിനുള്ള സമയത്തിൽ ഡിസംബർ ഒന്നുമുതൽ മാറ്റം. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലുവരെയും വൈകിട്ട് ആറു മുതൽ എട്ടുവരെയും പാസോടുകൂടി സന്ദർശനം അനുവദിക്കും.
വൈകിട്ട് നാലു മുതൽ ആറുവരെ പാസില്ലാതെ സന്ദർശിക്കാം. രോഗികളുടെ ആരോഗ്യം കണക്കിലെടുത്ത് ഈ സമയത്ത് സന്ദർശകർക്ക് നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയും രാത്രി എട്ടു മുതൽ രാവലെ എട്ടുവരെയും സന്ദർശനത്തിന് കർശന നിരോധനമുണ്ട്.
രോഗികൾക്ക് അണുബാധയുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ സന്ദർശനം അനുവദിക്കില്ല.
സ്ത്രീകൾക്കുള്ള നാല്, അഞ്ച് വാർഡുകളിൽ കൂട്ടിരിപ്പിന് പുരുഷൻമാരെ അനുവദിക്കില്ല.
ഒരു രോഗിക്ക് കൂട്ടിരിപ്പിനായി ഒരാളെ മാത്രമേ അനുവദിക്കൂ.
ടാക്സി, ഓട്ടോറിക്ഷ, വാടക വാഹനങ്ങൾ എന്നിവ രോഗികളെ ഇറക്കിയശേഷം ആശുപത്രിയുടെ വെളിയിൽ പാർക്ക് ചെയ്യണം. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ സുരക്ഷാ ജീവനക്കാരുടെ നിർദേശപ്രകാരം വാഹനം പാർക്ക് ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |