
കോട്ടയം: വയലാർ രാമവർമ്മയുടെ 50-ാം ചരമ വാർഷികത്തിന്റെ ഭാഗമായി കോട്ടയം പബ്ലിക്ക് ലൈബ്രറി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വയലാർ സ്മൃതി@50 വയലാർ അനുസ്‌മരണ പ്രഭാഷണവും വയലാർ ഗാനസസ്യയും നാളെ നടത്തും. ഞായർ വൈകുന്നേരം അഞ്ചുമണിക്ക് കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിൽ മുൻമന്ത്രിയും പ്രമുഖ പ്രഭാഷകനുമായ മുല്ലക്കര രത്‌നാകരൻ വയലാർ ഗാനങ്ങളെ കോർത്തിണക്കി പ്രഭാഷണം നടത്തും.പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അഡ്വ.വി.ബി ബിനു ,ഫാ.ഡോ.എം.പിജോർജ് കെ സി വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് സൂര്യ മെലഡീസ് അവതരിപ്പിക്കുന്ന വയലാർ ഗാനസന്ധ്യ.
സെന്റ് എഫ്രേംസ് എച്ച്എസ്എസ് എ ടീമിന് ആദ്യ ജയം
കോട്ടയം: മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിൽ ഇൻഡോർ കോർട്ടിൽ നടക്കുന്ന 20-ാമത് എഫ്രേംസ് ട്രോഫി ഓൾ കേരള ഇന്റർ സ്‌കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസം സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം എ ( 47 -37 ) നു കോട്ടയം ഗിരിദീപം ബഥനി തോൽപ്പിച്ചു. രണ്ടാമത്തെ മത്സരത്തിൽ സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിക്കുന്ന് ( 51 -28 ) നു സെന്റ് എഫ്രേംസ് ബി ടീമിനെതിരെ വിജയം നേടി. ടൂർണമെന്റിന്റെ ഉദ്ഘാടനം സിഡ്നി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ജെ ജോസഫ് നിർവഹിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |