തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. വീടിന് പിറകിൽ കീരിയോട് ഫൈറ്റ് ചെയ്‌തുകൊണ്ടിരുന്ന മൂർഖൻ പാമ്പിനെ വീട്ടുകാർ കണ്ടു.

അല്പസമയത്തിന് ശേഷം മൂർഖൻ പാമ്പ് ഒരു മാളത്തിൽ കയറി. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവ മാളം പൊളിച്ച് പാമ്പിനെ പിടികൂടാനുള്ള ശ്രമം തുടങ്ങി.
കുറച്ച് നേരത്തെ തെരച്ചിലിനൊടുവിൽ വലിയ പെരുച്ചാഴിയെ വിഴുങ്ങുന്ന കൂറ്റൻ മൂർഖൻ പാമ്പിനെ കണ്ടു. പൂച്ചയുടെ വലുപ്പമുണ്ട് പെരുച്ചാഴിക്ക്. തുടർന്ന് പേരൂർക്കട ഇന്ദിര നഗറിലെ ഒരു വീടിന്റെ പിറകിൽ ഇരുന്ന മൂർഖൻ പാമ്പിനെയും വാവ സുരേഷ് പിടികൂടി.
'ചവിട്ടി ഒരിക്കലും ചുമരിനോട് ചേർത്തിടരുത്. പത്തിഞ്ചോ ആറിഞ്ചോ അകലത്തിൽ ഇടുക. അതിനുമുകളിൽ ചെരുപ്പ് കൂടി ഇടുമ്പോൾ അടിയിൽ പാമ്പ് വന്നിരുന്നാൽ അറിയില്ല. ചവിട്ടുമ്പോൾ കടിയേൽക്കും. പാമ്പ് കടിയുടെ എണ്ണം കൂടിയിരിക്കുകയാണ്. സൂക്ഷിക്കണം. നിസാരമായി കാണരുത്.'- വാവ സുരേഷ് പറഞ്ഞു.
കാണുക കീരിയോട് ഫൈറ്റ് ചെയ്‌ത്, പെരുച്ചാഴിയെ വിഴുങ്ങിയ മൂർഖൻ പാമ്പിനെയും, വീടിന് പിറകിൽ നിന്ന് കുഞ്ഞു മൂർഖനെയും പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |