SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

Increase Font Size Decrease Font Size Print Page
suag

കോട്ടയം : തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ പെരുമാറ്റ ചട്ടങ്ങൾ പാലിച്ചാണെന്നുറപ്പാക്കാൻ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ശ്രീജിത്താണ് നോഡൽ ഓഫീസർ. താലൂക്ക് തലത്തിൽ തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവർത്തനം. നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റ്, പൊതുയോഗങ്ങൾ, സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണം എന്നിവ നിരീക്ഷിക്കും. ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കും. അനധികൃതമായും നിയമപരമല്ലാതയും സ്ഥാപിച്ചിട്ടുള്ള നോട്ടീസുകൾ, ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകും. പാലിക്കാത്തപക്ഷം നീക്കം ചെയ്യുന്നതിനുള്ള ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കും.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY