
ശരീരമാകെ രക്തവുമായി ഹണി റോസ് . ഏറെ വയലൻസും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ഹണി റോസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന റേച്ചൽ എന്ന് ട്രെയലർ വ്യക്തമാക്കുന്നു.കശാപ്പ് ജോലി ചെയ്യുന്ന റേച്ചൽ എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷങ്ങൾ. അവർ പ്രതികാരദാഹിയാകുന്നു. പുതുമുഖ സംവിധായകയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
ബാബുരാജ്, റോഷൻ ബഷീർ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.കഥ രാഹുൽ മണപ്പാട്ട്, തിരക്കഥ , സംഭാഷണം രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് നിർവഹിക്കുന്നു.
ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്,ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്,സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്,സഹനിർമ്മാണം എബ്രിഡ് ഷൈൻ, ഡിസംബർ 6ന് മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.പി .ആര്‍ ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |