
തൃശൂർ: ഡിസ്ട്രിക്ട് വൺ ഹെൽത്ത് ആൻഡ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) കോ-ഓർഡിനേഷൻ കമ്മിറ്റി യോഗവും ലോക എയ്ഡ്‌സ് ദിനാചരണത്തിനോട് മുന്നോടിയായി ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗവും ചേർന്നു. എ.ഡി.എം ടി. മുരളി അദ്ധ്യക്ഷനായി. ലോക എയ്ഡ്‌സ് ദിനാചരണത്തോട് അനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 30, ഡിസംബർ ഒന്ന് തീയതികളിലായി എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാ തല പരിപാടികൾ സംഘടിപ്പിക്കും. ഡിസംബർ ഒന്നിന് നടക്കുന്ന ജില്ലാ തല പരിപാടിക്ക് സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയം വേദിയാകും. നവംബർ 30ന് തേക്കിൻകാട് മൈതാനിയിൽ ദീപം തെളിക്കൽ, ഡിസംബർ ഒന്നിന് റാലി എന്നിവയും സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |