
തൃശൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന സമൃദ്ധി ടോപ്പ് അപ്പ് ലോൺ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. നിലവിൽ സംരംഭകരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് പദ്ധതി. ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം ലോൺ/ വർക്കിംഗ് കാപിറ്റൽ ലോണായി ലഭിക്കും. ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റ വാർഷിക പലിശ നിരക്കിലോ അല്ലെങ്കിൽ 20 ശതമാനം വരെ സബ്‌സിഡി രൂപത്തിൽ (പരമാവധി രണ്ടുലക്ഷം രൂപ വരെ) പദ്ധതിയുടെ ആനുകൂല്യം തെരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കാര്യാലയവുമായി ബന്ധപ്പെടാം. ഫോൺ: 0487 2331556,9400068508
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |