
കണ്ണൂർ: ഗൺ ലൈസൻസീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ കണ്ണൂർ സിറ്റി പൊലീസ് അസി.കമ്മിഷണർ പ്രദീപൻ കണ്ണിപൊയിൽ ഉദ്ഘാടനം ചെയ്തു.തോക്കുകൾ നിയമപരമല്ലാതെ ഡെപ്പോസിറ്റ് ചെയ്യിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ലൈസൻസ് കൊടുക്കുന്നതിലും പുതുക്കുന്നതിലും വിവിധ ജില്ലകളിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ലൈസൻസ് പുതുക്കുന്നതിന് എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സ്വാഗതസംഘം ചെയർമാൻ പി.എ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ജ്യോതികുമാരി,റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്ത്, ശൗര്യചക്ര ജേതാവ് പി.വി മനീഷ് എന്നിവർ മുഖ്യാതിഥികളായി. അഡ്വ.പ്രദീപ് റാവു, മുഹമ്മദ് ഹസൻ മലപ്പുറം ഡാനിയൽ വിളക്കുപാറ, സാം കരിമണ്ണിൽ, ജോയ്
വയക്കര അലക്സ്, എൻ.പി കുഞ്ഞിക്കണ്ണൻ, പി.മഹീന്ദ്രൻ, സി കെ.വിനോദ്, സിജോ, പി.കെ സമീർ എന്നിവർ സംസാരിച്ചു. മോഹനൻ കുട്ടിയാനം ബൈലോ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |