
കണ്ണൂർ: കോർപറേഷനിൽ കോൺഗ്രസും മുസ്ലീലീഗും തമ്മിൽ നിലനിന്ന സീറ്റ് തർക്കം നീണ്ട ചർച്ചകൾക്കൊടുവിൽ ധാരണയിലെത്തിയതോടെ ഇന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും. കെ സുധാകരൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ വൈകിയും നടന്ന ചർച്ചകൾക്കൊടുവിലാണ് മുൻ ധാരണ അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായത്.
ഇതനുസരിച്ച് വാരം, വലിയന്നൂർ ഡിവിഷനുകൾ ഇരുപാർട്ടികളും പരസ്പരം കൈമാറും. ഇന്നലത്തെ ചർച്ചയിൽ കെ.സുധാകരൻ എം.പിയെ കൂടാതെ കോൺഗ്രസ് നേതാക്കളായ അഡ്വ. മാർട്ടിൻ ജോർജ്,പി.ടി മാത്യു,കെ പ്രമോദ്, മുസ്ലീം ലീഗ് നേതാക്കളായ അഡ്വ.അബ്ദുൾ കരീം ചേലേരി, കെ.ടി സഹദുള്ള, കാട്ടൂർ മുഹമ്മദ്എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |