ആലപ്പുഴ : ജവഹർ ബാലഭവൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെടുമുടി വേണു നഗറിൽ നടക്കുന്ന ബാല ചലച്ചിത്രോത്സവം സംവിധായകൻ സാജിദ് യഹിയ ഉദ്ഘാടനം ചെയ്തു.എക്സിക്യൂട്ടീവ് ഡയറക്ടർ ബി.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ''പല്ലൊട്ടി'യായിരുന്നു ആദ്യചിത്രം. 17വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ദിവസവും നാല് ചിത്രങ്ങൾ വീതം ഉണ്ടാകും. ഇന്ന് രാവിലെ 10ന് ''കുമ്മാട്ടി', 11.30ന് 'ടർട്ടിൽസ് ക്യാൻ ഫ്‌ളൈ', 2ന് 'കളേഴ്സ് ഓഫ് പാരഡൈസ്', 3.45 ന് 'കൊക്കോ' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |