കൊല്ലം: റിട്ടയർമെന്റിന് ശേഷമാണ് പി.രമണിക്കുട്ടി വീണ്ടും പഠിക്കാനിറങ്ങിയത്, എൺപതാം വയസിൽ പഠനത്തിനൊപ്പം കലോത്സവത്തിൽ പങ്കെടുക്കാനായതിന്റെ സന്തോഷത്തിന് അതിരില്ല. ഇന്നലെ ചിത്ര രചനാ മത്സരത്തിനാണ് രമണിക്കുട്ടി ആദ്യം പങ്കെടുത്തത്. വെള്ളക്കടലാസിൽ നിറംചേർത്ത് 'തിരഞ്ഞെടുപ്പ് കാലം' ഒരുക്കിയെടുത്ത് രണ്ടാം സമ്മാനവും നേടി. കഥ, കവിത, ഉപന്യാസ രചനകളിലും പങ്കെടുത്തു. പ്രായം വെറും നമ്പറാണെന്ന് ഒന്നുകൂടി തെളിയിച്ച് രമണിക്കുട്ടി മത്സരങ്ങളിൽ നിറഞ്ഞപ്പോൾ കാണാനെത്തിയവർക്കും ആവേശം. യൂണിവേഴ്സിറ്റിയുടെ കീഴിൽ ഫാത്തിമ മാതാ നാഷണൽ കോളേജിലെ എം.എ. മലയാളം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അക്കൗണ്ട്സ് ഓഫീസറായി 2000ലാണ് രമണിക്കുട്ടി വിരമിച്ചത്. 1963ൽ പ്രീ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിന് ചേരാനിരിക്കെ വിവാഹവും, പിന്നെ 1967ൽ സർക്കാർ സർവീസിൽ ജോലിയുമായതോടെ പഠനം തുടരാനായില്ല. വിരമിച്ച ശേഷം പഠനവും കലയും സാഹിത്യവും ഒരുമിച്ച് കൊണ്ടുപോവുകയാണ്. 15 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 15 വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |